സ്വത്ത് വിറ്റുകിട്ടിയ പണം നൽകിയില്ല; അമ്മയെ ചപ്പാത്തിക്കോലുകൊണ്ട് തലയ്ക്കടിച്ച മകൻ അറസ്റ്റിൽ
Updated: Nov 20, 2026, 14:23 IST
അമ്മയെ ചപ്പാത്തിക്കോലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ. കണ്ണൂർ ഏഴിലോട് സ്വദേശി കെ. സജിത്താണ് അറസ്റ്റിലായത്. അമ്മ സാവിത്രിയുടെ പരാതിയിലാണ് പൊലീസ് നടപടി.സ്വത്ത് വിറ്റുകിട്ടിയ പണം നൽകാത്തതിനെച്ചൊല്ലിയായിരുന്നു മർദനം. സ്വത്ത് വിറ്റുകിട്ടിയ തുക അമ്മയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതാണ് സജിത്തിനെ പ്രകോപിപ്പിച്ചത്.