അമ്പൂരി വാഹനാപകടത്തിൽ മരിച്ച മൂന്നുവയസുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

 

തിരുവനന്തപുരം അമ്പൂരി കുമ്പിച്ചൽ കടവിൽ നടന്ന വാഹനാപകടത്തിൽ മരിച്ച മൂന്നുവയസുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു . അനുപ്രസാദിന്റെ ഭാര്യ നിഷയാണ് ആത്മഹത്യാശ്രമം നടത്തിയത്. ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുറ്റിയായണിക്കാട് ശ്യാമ വിലാസത്തിൽ അനുപ്രസാദ്‌നിഷ ദമ്പതികളുടെ ഏക മകളായ ഋതുവേദ (3) ആണ് മരിച്ചത്.അച്ഛനും അമ്മയും ഉൾപ്പെടെ കുടുംബം അമ്പൂരി കുമ്പിച്ചൽ കടവ് സന്ദർശിക്കാനെത്തിയപ്പോഴാണ് അപകടം നടന്നത്. കുടുംബം സഞ്ചരിച്ച ടെമ്പോ ട്രാവലർ സൈഡിൽ ഒതുക്കിയ ശേഷം ഇവർ പാലം കാണാനായി പുറത്തിറങ്ങുന്നതിനിടയിൽ ഇവർ വന്ന ട്രാവലറിലെ ഹാൻഡ് ബ്രേക്കിന്റെ കേബിൾ പൊട്ടി വാഹനം മുന്നോട്ട് നീങ്ങി കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു.

അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഋതുവേദയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.