പുതിയ ബജറ്റ് മലയാള സിനിമയ്ക്ക് പുത്തനുണർവ് നൽകും; മോഹൻലാൽ
Jun 19, 2026, 13:31 IST
സംസ്ഥാന ബജറ്റിൽ സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം.ഇത് മലയാള സിനിമയ്ക്ക് പുത്തനുണർവും വളർച്ചയും നൽകുമെന്ന് പറഞ്ഞ മോഹൻലാൽ, പ്രഖ്യാപനത്തിന് മുൻകൈയെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശനും സിനിമാ-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനും നന്ദി അറിയിച്ചു.
മലയാള സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതിനൊപ്പം കൊച്ചിയിൽ ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശ്ശൂരിൽ മ്യൂസിക് അക്കാദമി, സലിം കുമാറിന്റെ സ്മരണയ്ക്കായി കൊച്ചിയിൽ സ്മാരകം, അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി, ആന്റി പൈറസി സെൽ എന്നിവയും ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളാണ്.