വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി

 

വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം അയിരൂർ തച്ചോട് പൈപ്പിൻമൂടിന് സമീപം തണൽ വീട്ടിൽ ജിഷ (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയാണ് ജിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ജിഷയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തിലെ ഭർത്താവ് വിദേശത്തുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ആദ്യ വിവാഹത്തിൽ ജിഷയ്ക്ക് അഞ്ചും എട്ടും വയസുള്ള രണ്ട് കുട്ടികളുണ്ട്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.