വിമാനം താഴ്ന്ന് പറന്നു; നെടുമ്പാശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീട്ടുമസ്ഥന് പരിക്ക്

 
കൊച്ചി നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേൽക്കൂര തകർന്നു. ശാന്തിനഗർ സ്വദേശി കാട്ടുപ്പറമ്പിൽ വീട്ടിൽ സൈമൺ കെ ജെ യുടെ വീടിൻ് മേൽക്കൂരയാണ് തകർന്നത്. ഇന്ന് രാവിലെ 8.30നാണ് സംഭവം . വിമാനം താഴ്ന്നു പറന്നതോടെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോവുകയായിരുന്നു എന്നാണ് പരാതി. അപകട സമയത്ത് വിട്ടുടമ സൈമണും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഓട് വീണ് സൈമണിന്റെ തോളിന് പരുക്കേറ്റിട്ടുണ്ട്. സംഭവം സിയാൽ അധികൃതരെ അറിയിച്ചെന്നും കുടുംബം പറഞ്ഞു.രണ്ട് വർഷം മുൻപും സൈമണിന്റെ വീട്ടിലേക്ക് ഇത്തരത്തിൽ വിമാനം താഴ്ന്നുപറന്നിട്ടുണ്ട്. കഴിഞ്ഞ മാസവും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.