'ഡൽഹിയിൽ രാഹുൽ ഗാന്ധിക്കെതിരായ പൊലീസ് നടപടി നരനായാട്ട്; പ്രതിഷേധം തുടരുമെന്ന് വി.ഡി. സതീശൻ'

 

ഡൽഹിയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് എംപിമാർക്കുമെതിരെ പൊലീസ് നടത്തിയ നടപടി 'നരനായാട്ടിന് തുല്യം' ആണെന്ന് മുഖ്യ മന്ത്രി വി.ഡി. സതീശൻ. പ്രതിഷേധം നടത്തിയ ജനപ്രതിനിധികൾക്കെതിരെ പൊലീസ് അതിരുകടന്ന ബലപ്രയോഗമാണ് നടത്തിയതെന്നും അദ്ദേഹം വിമർശിച്ചു.

സമരം ചെയ്ത വിദ്യാര്‍ത്ഥികളോടും ക്രൂരമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. അതിന്റെ ആവര്‍ത്തനമാണ് ഇന്നലെ ഡല്‍ഹിയില്‍ കണ്ടത്. അതിലുള്ള അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. ജനാധിപത്യ പ്രതിഷേധങ്ങളെ ബലംപ്രയോഗിച്ച് നേരിടുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. വിഷയത്തിൽ കെ.എസ്.യു. നേതാക്കളുമായി ചർച്ച നടത്തിയെന്നും അവരുടെ പരാതി കേട്ടതോടൊപ്പം സർക്കാരിന്റെ നിലപാടും വിശദീകരിച്ചതായും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയെ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഓഫീസ് ഒരിക്കലും വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും, ദിവസേന വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരെ മുഖ്യമന്ത്രി കാണാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേവര കോളേജിലെ പരിപാടിക്കിടെ അലോഷ്യസ് സേവ്യറെ അവഗണിച്ചെന്ന ആരോപണവും സതീശൻ തള്ളി. പരിപാടി കഴിഞ്ഞ് തിരക്കിട്ട് പുറത്തേക്ക് പോകുന്നതിനിടെ അദ്ദേഹത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും, പിന്നീട് ദൃശ്യങ്ങൾ കണ്ടപ്പോഴാണ് അദ്ദേഹം സമീപത്തുണ്ടായിരുന്നുവെന്ന് മനസ്സിലായതെന്നും വിശദീകരിച്ചു.

വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. കേരള സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണച്ചാണ് വഖഫ് ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചത്. അമുസ്ലിം അംഗങ്ങളെ നിയമിക്കാമെന്നാണ് ഇടതുസര്‍ക്കാര്‍ ഉത്തരവ് എന്നും വി ഡി സതീശന്‍ പറഞ്ഞു. ടാറ്റയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ല. ടാറ്റ കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.