സംസ്ഥാനത്ത്  ജയിൽ വിഭവങ്ങളുടെ വില വര്‍ധിപ്പിക്കും; 16 വിഭവങ്ങൾക്ക് അഞ്ച് രൂപ നിരക്കിലാണ് വർധനവ്

 

സംസ്ഥാനത്തെ ജയിൽ വിഭവങ്ങളുടെ വില വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനം. ഊണും ചിക്കനും ഉള്‍പ്പെടെ 21 വിഭവങ്ങളുടെ വിലയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.ഇതോടെ വൈകാതെ പുതുക്കിയ വില പ്രാബല്യത്തിലാകും.

നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ വർധനവിനെ തുടർന്നാണ് വിഭവങ്ങളുടെ വില പുതുക്കി നിശ്ചയിച്ചതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ വിവിധ ജയിലുകളില്‍നിന്നുണ്ടാക്കി പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്ന ജനപ്രിയ വിഭവങ്ങളിൽ 16 എണ്ണത്തിന് അഞ്ച് രൂപ നിരക്കിലാണ് വർധനവ്.