നാടിനായി കൊണ്ടുവന്ന പദ്ധതികൾക്ക് പിന്തുണ കിട്ടിയില്ല; മുന്നണി കൺവീനർ പദവിയിൽ വേണ്ടത്ര സജീവമാകാൻ കഴിഞ്ഞില്ല: ഇ.പി ജയരാജൻ
Jan 28, 2024, 08:54 IST
വൈദേകം റിസോർട്ട് ഉൾപ്പെടെ നാടിനായി കൊണ്ടുവന്ന പദ്ധതികൾക്ക് പിന്തുണ കിട്ടിയില്ലെന്നാണ് ജയരാജന്‍റെ പരിഭവം. മുന്നണി കൺവീനർ പദവിയിൽ വേണ്ടത്ര സജീവമാകാൻ കഴിഞ്ഞില്ലെന്ന് സ്വയം വിമർശനം. വിവാദങ്ങള്‍ നിരാശനാക്കി. ഇനിയൊരു സംരംഭത്തിന് മുന്നിൽ നിൽക്കാൻ ഇപിയില്ല. സംരംഭങ്ങൾക്കില്ലെന്ന് കരുതി അതിന് വേറെ വ്യാഖ്യാനവും വേണ്ടെന്നും ഇപി പറയുന്നു. മുന്നണി കൺവീനർ പദവിയിലെ പ്രവർത്തനത്തിൽ പൂർണതൃപ്തിയില്ല.
കിട്ടാതെപോയ പിന്തുണ, എതിർപ്പ്, നിരാശ, പദവിയിൽ അത്ര പോരെന്ന സ്വയം വിലയിരുത്തൽ, സജീവ രാഷ്ട്രീയത്തിൽ നിന്ന് അകലെയല്ലെന്നും ഇ.പി വിലയിരുത്തി