ബജറ്റിൽ പൊതുമേഖലയെ പൂർണമായി കൈയൊഴിഞ്ഞു'; വിമർശനവുമായി പി. രാജീവ്
Updated: Jun 19, 2026, 17:55 IST
വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ മുൻ മന്ത്രി പി. രാജീവ്. പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണമായും അവഗണിക്കുകയും സ്വകാര്യ നിക്ഷേപത്തിന് അമിത പ്രാധാന്യം നൽകുകയും ചെയ്യുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.എംഎസ്എംഇ മേഖലയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാടില്ലെന്നും വ്യവസായ മേഖലയ്ക്കുള്ള വകയിരുത്തൽ 302 കോടി രൂപ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.പൂർണമായും സ്വകാര്യവത്കരണത്തിനുള്ള കാഴ്ചപ്പാടാണെന്നും പൊതുമേഖലയെ പൂർണമായി കൈയൊഴിഞ്ഞതായും അദ്ദേഹം പറഞ്ഞു . ഇത് പുതിയ ബജറ്റല്ല, പുതുക്കിയ ബജറ്റ് പ്രസംഗം മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു.