മഴ ചതിച്ചു; സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം
Jun 17, 2026, 16:51 IST
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. ജൂൺ 30 വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയാണ് നിയന്ത്രണം. വൈദ്യുതി ലഭ്യതയിൽ വലിയ കുറവുവന്നതായാണ് കെഎസ്ഇബിയുടെ വിശദീകരണം.മഴക്കുറവ് ഉത്പാദനത്തെ ബാധിച്ചതായും കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസം തുടർന്നതിനെ തുടർന്ന് രാജ്യത്താകമാനം വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായി. ആഭ്യന്തര ഉത്പാദനം അതിന്റെ പൂർണ തോതിൽ ലഭിക്കുന്നുണ്ടെങ്കിലും പ്രതിദിനം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകുന്നതായി കെഎസ്ഇബി അറിയിച്ചു.സംസ്ഥാനത്ത് പ്രതിദിനം 4900 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. അതിന്റെ കുറവ് ജൂൺ 30 വരെയുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ.