ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷാഫലം സൈറ്റിൽ ലഭ്യമായി
Jul 17, 2026, 18:18 IST
2026 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷാഫലം സൈറ്റിൽ ലഭ്യമായി. നേരത്തെ സർക്കാർ വെബ്സൈറ്റിൽ ഫലം ലഭ്യമായിരുന്നില്ല.
ദേശീയ തലത്തിൽ സർക്കാർ വെബ്സൈറ്റുകളിൽ സൈബർ ആക്രമണം നടന്നതിനാൽ സർക്കാർ വെബ്സൈറ്റുകളിൽ പരിശോധന നടക്കുന്ന സാഹചര്യത്തിൽ വിശദമായ ഫലം വെബ്സൈറ്റുകളിൽ ലഭിക്കാൻ വൈകുമെന്ന് പരീക്ഷ ചുമതലയുള്ള ജോയിന്റ് ഡയറക്‌ടർ നേരത്തെ അറിയിക്കുന്നു.
ആകെ പരീക്ഷ എഴുതിയ 4,10,190 പേരിൽ 4,04, 722 പേരുടെ ഫലം ലഭ്യമായി. അതിൽ 2,50,981 പേർ 30% അധികം മാർക്ക് നേടി.