സെൻസർ എക്‌സംഷൻ സർട്ടിഫിക്കറ്റ് ലഭിച്ചില്ല; ഐഎഫ്എഫ്‌കെയിൽ ഏഴ് സിനിമകളുടെ പ്രദർശനം മുടങ്ങി
Dec 15, 2025, 17:43 IST
തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷട്ര ചലച്ചിത്രമേളയിൽ പ്രതിസന്ധി. 19 സിനിമകൾക്ക് പ്രദർശനത്തിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഇന്നും ഇന്നലെയുമായി ഏഴ് സിനിമകളുടെ പ്രദർശനം മുടങ്ങി. ചലച്ചിത്ര മേളയിൽ സെൻസർ സർട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകൾ എക്‌സംഷൻ സർട്ടിഫിക്കറ്റോട് കൂടിയാണ് സാധാരണ പ്രദർശിപ്പിക്കാറുള്ളത്. ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. 'ബാറ്റിൽഷിപ്പ് പൊട്ടംപ്കിൻ' അടക്കമുള്ള സിനിമകളുടെ പ്രദർശനം പ്രതിസന്ധിയിലാണ്. അതേസമയം, സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതി നൽകാത്ത കേന്ദ്രസർക്കാർ ഇടപെടൽ ഭയാനകമാണെന്ന് എം എ ബേബി പറഞ്ഞു. രാജ്യം എത്ര അപകടരമായ അവസ്ഥയിലാണ് എന്ന് ഇത് വ്യക്തമാകുന്നു. ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു