എസ്എസ്എൽസി ഫലം വെള്ളിയാഴ്ച തന്നെ; നടപടികൾ ഊർജ്ജിതമാക്കി പൊതുവിദ്യാഭ്യാസ ഡയറക്റ്റർ

 

സംസ്ഥാനത്ത് എസ്എസ്എൽസി ഫലപ്രഖ്യാപനം മേയ് 15-ന് (വെള്ളിയാഴ്ച) തന്നെ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഫലം വൈകുന്നത് വിദ്യാർഥികളുടെ ഉപരിപഠന പ്രവേശന നടപടികളെ ബാധിക്കുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം .ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ ഊർജിതമായി തുടരുകയാണ്. പരീക്ഷാ ബോർഡ് ബുധനാഴ്ച ചേരുന്ന യോഗത്തിൽ ഫലപ്രഖ്യാപനത്തിന്റെ അന്തിമ സമയക്രമം തീരുമാനിക്കും.
സർക്കാരോ വിദ്യാഭ്യാസ മന്ത്രിയോ ഇല്ലാത്ത സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെയോ പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെയോ നേതൃത്വത്തിലാവും ഫല പ്രഖ്യാപനം.അതേസമയം, പ്ലസ് ടു ഫലവും കൃത്യസമയത്ത് തന്നെ പ്രഖ്യാപിക്കുമെന്നും സ്‌കൂൾ തുറക്കുമ്പോൾ തന്നെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.