യുവതിയെ ജോലി വാഗ്ദാനം ചെയ്തത് കൂട്ടബലാത്സംഗം ചെയ്തു; രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ

 
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ രണ്ട് തമിഴക വെട്രി കഴകം (ടിവികെ) ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് വിങ് ശ്രീവൈകുണ്ഡം ഓർഗനൈസർ ബാലമുരുകൻ, ടിവികെ ഭാരവാഹി ജയപാൽ എന്നിവരാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് ഹോട്ടലിലെത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.