ആലപ്പുഴ ചെന്നിത്തലയിൽ വീട് കുത്തിത്തുറന്ന് മോഷണം; 20 പവൻ സ്വർണവും വിദേശ കറൻസിയും നഷ്ടപ്പെട്ടു
Jan 30, 2026, 18:33 IST
ആലപ്പുഴ ജില്ലയിലെ ചെന്നിത്തലയിൽ വീട് കുത്തിത്തുറന്ന് മോഷണം . ചെന്നിത്തല ഷാരോൺ വില്ലയിൽ ജോസിന്റെ വീട്ടിലാണ് ഇന്ന് രാവിലെ മോഷണം നടന്നത്. 20 പവൻ സ്വർണം, ലാപ്ടോപ്പ് എന്നിവയ്‌ക്കൊപ്പം പാസ്പോർട്ട് അടക്കം വിലപിടിപ്പുള്ള രേഖകളും ഇന്ത്യൻ വിപണിയിൽ ഏകദേശം 30,000 രൂപ വിലവരുന്ന 25 യുകെ പൗണ്ടും സൂക്ഷിച്ചിരുന്ന ബാഗും മോഷണം പോയിട്ടുണ്ട്.പ്രവാസിയായ ജോസ് രണ്ടുമാസം മുൻപാണ് നാട്ടിലെത്തിയത്. വീട്ടുകാർ ബന്ധുവീട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ മാന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണം നടത്തിയവരെ കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.