എംഎൽഎ മാത്യു കുഴൽനാടന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം; പ്രതി പിടിയിൽ
Sep 16, 2026, 18:24 IST
മാത്യു കുഴൽനാടൻ എംഎൽഎയുടെ പൈങ്ങോട്ടൂരിലെ നിർമ്മാണത്തിലിരിക്കുന്ന തറവാട് വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. മുർഷിദാബാദ് സ്വദേശി ബിഷ്ണു മണ്ഡലാണ് അറസ്റ്റിലായത്.ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് മോഷണം നടന്നത്. വീടിന്റെ ഇലക്ട്രിക് മെയിൻ ബോർഡിൽ കണക്ട് ചെയ്ത് സൂക്ഷിച്ചിരുന്ന അരലക്ഷം രൂപയോളം വിലവരുന്ന വയറിങ് കേബിളുകളാണ് മോഷ്ടിച്ചത്. ജീൻസും ടീഷർട്ടും ധരിച്ച യുവാവ് വീട്ടിനുള്ളിലേക്ക് കയറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.നിർമാണം നടത്തുന്ന കരാറുകാരന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രദേശത്ത് സമാനമായ മോഷണങ്ങൾ വ്യാപകമാകുന്നതായും പരാതിയുണ്ട്.