സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തി

 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഗ്രാമിന്റെ വില 13,150 രൂപയായി ഉയർന്നു. പവൻ വിലയിൽ 120 രൂപയുടെ വർധനയുണ്ടായി. 1,05,200 രൂപയുടെ ഉയർച്ചയാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലും സ്വർണത്തിന് നേരിയ വില വർധനവുണ്ട്. ഔൺസിന് 4,000 ഡോളറിന് മുകളിലാണ് രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വ്യാപാരം.16 ഡോളറിന്റെ ഉയർച്ചയാണ് രാജ്യാന്തര വിപണിയിൽ സ്വർണത്തിനുണ്ടായത്. 4020 ഡോളറിലാണ് വ്യാപാരം. 0.42 ശതമാനത്തിന്റെ നേട്ടമാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്.