ഡെപ്യൂട്ടി മേയർ പദവി പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ അവകാശവാദം തള്ളി എറണാകുളം ഡിസിസി

 

കൊച്ചി കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയർ പദവി പങ്കിടുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ഉന്നയിച്ച അവകാശവാദങ്ങൾ തള്ളി എറണാകുളം ഡിസിസി. കെപിസിസിയിൽ നിന്ന് അത്തരമൊരു നിർദേശം ലഭിച്ചിട്ടില്ലെന്നും, ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ കോൺഗ്രസും ലീഗും തമ്മിൽ ധാരണയും ഉണ്ടായിട്ടില്ലെന്നും ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി.

കോർപറേഷനിൽ ഒരു വർഷം ഡെപ്യൂട്ടി മേയർ പദവി ഉറപ്പാക്കിയതായി ലീഗ് അറിയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ ലീഗ് - കോൺഗ്രസ് തർക്കം പരിഹരിച്ചെന്ന് ലീഗ് ജില്ലാ കമ്മിറ്റി വാർത്ത സമ്മേളനത്തിലാണ് അറിയിച്ചത്. ടി കെ അഷ്‌റഫ് ഡെപ്യൂട്ടി മേയർ ആകുമെന്നും അത് ഏത് കാലയളവിൽ ആയിരിക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്നുമാണ് മുസ്ലിം ലീഗ് അറിയിച്ചിരുന്നത്