സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

 

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റക്കുറച്ചിലുകൾക്ക് പിന്നാലെ ഇന്നും ഇന്നലെയും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന് 1,20,080 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 15,010 രൂപയും നൽകണം.ജിഎസ്ടിയും പണിക്കൂലിയും ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങാൻ 1,40,000 രൂപയ്ക്ക് മുകളിൽ ചെലവാകും.

കഴിഞ്ഞ 20 ദിവസത്തിനിടെ പവൻ വിലയിൽ 15,000 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വിലയിൽ കുറവുണ്ടായത്. തുടർച്ചയായ വൻ കുതിപ്പാണ് സമീപകാലത്ത് സ്വർണവിലയിൽ ഉണ്ടായത്.