പാർലമെന്‍റില്‍ ഇന്ത്യ പാർട്ടികൾക്കിടയിൽ ഏകോപനമില്ല; വിമർശനവുമായി സി.പി.ഐ
Updated: Feb 11, 2025, 17:27 IST
നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ കടുപ്പിച്ച് സിപിഐ രംഗത്ത്.ഇന്ത്യ സഖ്യത്തിന്‍റെ യോഗം വിളിക്കാത്തത് എന്ത് കൊണ്ടെന്ന് ഡി.രാജ ചോദിച്ചു.പാർലമെന്‍റില്‍ ഇന്ത്യ പാർട്ടികൾക്കിടയിൽ ഏകോപനമില്ല.പുറത്ത് സഖ്യത്തിന്‍റെ യോഗവുമില്ല.ഏറെ ചർച്ചകൾക്ക് ശേഷമാണ് ഖർഗെയെ ചെയർപേഴ്സൻ ആക്കിയത്. സഖ്യത്തിൽ പ്രശനങ്ങൾ ഉണ്ടെന്നും സിപിഐ ജനറൽ സെക്രട്ടറി പറഞ്ഞു