സിനിമാ പെരുമാറ്റചട്ടം വേണം; ഡബ്ല്യൂസിസി ഹൈക്കോടതിയില്‍

 

ചലച്ചിത്ര മേഖലയില്‍ പെരുമാറ്റച്ചട്ടം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യൂസിസിസി) ഹൈക്കോടതിയില്‍. സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും സംഘടന കോടതിയില്‍ ആവശ്യപ്പെട്ടു.

എല്ലാവര്‍ക്കും തുല്ല്യവും സുരക്ഷിതവുമായ തൊഴിലിടം എന്ന ലക്ഷ്യമാണ് ഇതിലൂടെ ഡബ്ല്യൂസിസി ലക്ഷ്യമിടുന്നത്. പെരുമാറ്റചട്ടം ആവിഷ്‌കരിക്കുന്നതിനുള്ള നിര്‍ദേശം ഉള്‍ക്കൊള്ളുന്ന ഫേസ്ബുക്ക് പോസ്റ്റ് ഡബ്യൂസിസി നേരത്തെ പങ്കുവെച്ചിരുന്നു.

എല്ലാവര്‍ക്കും കരാര്‍, എല്ലാവര്‍ക്കും അടിസ്ഥാന അവകാശങ്ങള്‍, ഓരോ സിനിമയ്ക്കും ഫിലിം ഇന്‍ഷൂറന്‍സ്, ഓരോ സിനിമയ്ക്കും ഓരോ ജീവനക്കാര്‍ക്കും ഔദ്യോഗിക ഐഡി കാര്‍ഡുകള്‍, പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനവും തിരുത്തല്‍ നടപടികളും അടക്കമുള്ള നിര്‍ദേശങ്ങളാണ് ഡബ്ല്യൂസിസി മുന്നോട്ട് വെക്കുന്നത്.