24 വർഷമായി ഒളിവിലായിരുന്ന കള്ളൻ കൽപ്പറ്റയിൽ പിടിയിൽ
Jan 7, 2026, 17:06 IST
24 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന കള്ളനെ പൊലീസ് പിടികൂടി. വയനാട് സ്വദേശിയായ സൈനുദ്ദീനെയാണ് കൽപറ്റയിൽ വച്ച് തലശ്ശേരി പോലീസ് പിടികൂടിയത്. കുപ്രസിദ്ധമായ ചേലാമ്പ്ര ബാങ്ക് കവർച്ചക്കേസുൾപ്പെടെ നിരവധി മോഷണക്കേസിലെ പ്രതിയാണ് ഇയാൾ. തലശ്ശേരിയിൽ 24 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസിലാണ് ഇയാളെ പിടികൂടിത്. 2002 ലാണ് തിരുവങ്ങാട് ഒരു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് ഇയാൾ മോഷ്ടിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് സൈനുദ്ദീനിലേക്ക് കൽപറ്റ പൊലീസിനെ എത്തിച്ചത്. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കൽപ്പറ്റയിൽ നിന്നും പിടികൂടിയത്