ഇത് കേരളത്തിലെ ജനങ്ങളുടെ വിജയം; ആര്യാടൻ ഷൗക്കത്ത്

 

'നിലമ്പൂരിലെ വിജയം കേരള ജനതയുടെ വിജയമാണെന്ന് ആര്യാടൻ ഷൗക്കത്ത്. 9 വർഷമായി നിലമ്പൂരിലെ ജനങ്ങൾ അവഗണിക്കപ്പെടുകയാണ് . അതിനെതിരെയുള്ള ജനരോഷമാണ് നിലമ്പൂർ കണ്ടതെന്നും ഷൗക്കത്ത് പറഞ്ഞു.

യുഡിഎഫ് പ്രതീക്ഷിച്ചതിനേക്കാൾ അപ്പുറത്തൊന്നും നടന്നിട്ടില്ലെന്നായിരുന്നു അൻവറിനെപ്പറ്റിയുള്ള ചോദ്യത്തിന് ഷൗക്കത്തിന്റെ മറുപടി. തുടർ ചോദ്യങ്ങൾക്ക് എന്തായാലും ഇത് കേരള സർക്കാരിനെതിരായ ജനവിധിയാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു