മദ്യലഹരിയിൽ കത്തി വീശി ഭീഷണി; യുവാവിനെ കസ്റ്റഡിയിലെടുത്ത് തിരൂരങ്ങാടി പൊലീസ്
Apr 16, 2025, 17:27 IST
മദ്യലഹരിയിൽ അയൽവാസികൾക് നേരെ കത്തിവീശി ഭീഷണി മുഴക്കിയ യുവാവ്
പോലീസ് കസ്റ്റഡിയിൽ.മലപ്പുറം തിരൂരങ്ങാടി മാനിപ്പാടം താമസിക്കുന്ന റാഫി എന്ന ആളാണ് തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തത്.മദ്യലഹരിയിൽ
കുട്ടികൾക്കും സ്ത്രീകൾക്കും നേരെ കത്തിയുമായി വന്ന് ഭീഷണി മുഴക്കുകയായിരുന്നു.
കഞ്ചാവ് കേസിൽ പ്രതികൂടിയായ ഇയാൾ , സ്ഥിരം ശല്യക്കാരനാണെന്ന് നാട്ടുകാർ പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നത് ഇയാളുടെ പതിവാണെന്നും നാട്ടുകാർ പറഞ്ഞു. പല തവണ പൊലീസിൽ പരാതി നൽകിയിട്ടും ഇടപെട്ടില്ലെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ പൊലീസ് നടപടിയെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.