പെരുന്നാൾ ദിനത്തിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് പടക്കം പൊട്ടിച്ച മൂന്ന് പേർ അറസ്റ്റിൽ

 
കോഴിക്കോട് കൊടുവള്ളിയിൽ പെരുന്നാൾ ആഘോഷത്തിനിടെ ഗതാഗത തടസ്സം സൃഷ്ടിച്ച് പടക്കം പൊട്ടിച്ച മൂന്ന് പേർ അറസ്റ്റിൽ.. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, കുന്ദമംഗലം സ്വദേശി വി അർഷാദ്, കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.കൊടുവള്ളി ബസ് സ്റ്റാന്റിനു സമീപം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ചതിലാണ് നടപടി