ടിനി ടോമിന്റെ മകൻ ഉൾപ്പെടെ മൂന്നുപേർ കഞ്ചാവുമായി പിടിയിൽ

 

കൊച്ചി തൃപ്പൂണിത്തുറയിൽ നടൻ ടിനി ടോമിന്റെ മകൻ ഉൾപ്പെടെ മൂന്നുപേർ കഞ്ചാവുമായി പിടിയിൽ. നടൻ ടിനി ടോമിന്റെ മകൻ ആദം ഷീം, കാർത്തിക്, അമിത് ജോർജ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 4 ഗ്രാം കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്.ഈ മാസം 22നാണ് ഇവരെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്നുമാണ്5 മൂന്നുപേരും പിടിയിലായത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു