കോട്ടയത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; രണ്ട് പേർക്ക് പരിക്ക്
Updated: Jan 12, 2026, 17:37 IST
കോട്ടയത്ത് നടന്ന വാഹനാപകടത്തിൽ മൂന്ന് പേർ മരണപ്പെട്ടു,ആറുപേർക്ക് പരിക്കേറ്റു.തിങ്കളാഴ്ച രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. എംസി റോഡിൽ മോനിപ്പള്ളിയിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നീണ്ടൂർ പ്രാവട്ടം സ്വദേശികളാണ് മരണപ്പെട്ടത്. മരിച്ചവരിൽ 11 വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്. ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ്സിൽ ഉണ്ടായിരുന്ന മൂന്നുപേർക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ കാർ പൂർണമായും തകർന്നു.