നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ മറിഞ്ഞ് മൂന്നു വിദ്യാർഥികൾക്ക് പരിക്ക്
Jul 3, 2026, 20:44 IST
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ മറിഞ്ഞ് മൂന്നു വിദ്യാർഥികൾക്ക് പരിക്ക്. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല. ന്യുജ്യോതി സ്‌കൂളിലെ കുട്ടികൾ സഞ്ചരിച്ച വാനാണ് അപകടത്തിൽ പെട്ടത്.
വൈകീട്ട് നാല് മണിക്ക് ശേഷമാണ് അപകടം. കുട്ടികളെ സ്‌കൂളിൽ നിന്ന് വീടുകളിലേക്ക് എത്തിക്കാൻ പോവുന്നതിനിടെ സമീപത്തെ കനാലിലേക്ക് വാൻ മറിയുകയായിരുന്നു. എട്ടു പേരാണ് വാനിൽ ഉണ്ടായിരുന്നത്. രണ്ട് കുട്ടികളെ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്. ആറുപേരെ മറ്റ് വാഹനങ്ങളിലാണ് ആശുപത്രിയിൽ എത്തിച്ചത്. രണ്ട് വിദ്യാർഥികളുടെ എല്ലുകൾക്ക് പൊട്ടലുണ്ട്. മറ്റ് വിദ്യാർഥികൾക്ക് നിസാര പരുക്ക് മാത്രമാണുളളത്.