തിരുവനന്തപുരത്ത് മൂന്നുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
Updated: Jan 5, 2026, 17:07 IST
തിരുവനന്തപുരം ആറ്റിങ്ങലിൽ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ആലംകോട് സ്വദേശി ബിജു ഗോപാലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ആറ്റിങ്ങൽ പൂവൻപാറ ആറ്റിലാണ് മൃതദേഹം കണ്ടത്. രാവിലെ ഏഴര മണിയോടെ നാട്ടുകാരാണ് ആറ്റിങ്ങൽ പൊലീസിൽ വിവരം അറിയിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റേറ്റ്മാർട്ടം നടത്തും.