ഹരിപ്പാട് മൂന്ന് വയസുകാരന് നേരെ തെരുവുനായ ആക്രമണം; കുട്ടിയുടെ വിരൽ തെരുവുനായ കടിച്ചെടുത്തു
Feb 24, 2026, 20:49 IST
ഹരിപ്പാട് മൂന്ന് വയസുകാരന് നേരെ തെരുവുനായ ആക്രമണം. കുട്ടിയുടെ ചെറുവിരൽ നായ കടിച്ചെടുത്തു. ഹരിപ്പാട് സ്വദേശി ജിതേഷിന്റെ മകൻ ശിവാംശിതിന്റെ വിരലാണ് നായ കടിച്ചെടുത്തത്.കുട്ടി വീടിന്റെ വരാന്തയിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു നായയുടെ ആക്രമണം . കുട്ടി നിലവിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.