തൃശൂര്‍ പൂരം കൊടിയേറി, തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറ്റം

 

പൂരം കൊടിയേറി, തട്ടകങ്ങള്‍ ഉണര്‍ന്നു, തൃശൂരില്‍ ഇനി പൂരവസന്തം. രാവിലെ 11നും 11.30നും ഇടയില്‍ തിരുവമ്പാടിയിലും 11.30ന് പാറമേക്കാവിലും കൊടിയേറ്റം നടന്നു. എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരപ്പതാകകള്‍ ഉയരുന്നതോടെ നഗരം അക്ഷരാര്‍ഥത്തില്‍ പൂരാവേശത്തിലേക്ക് കടക്കും.

ലാലൂര്‍, അയ്യന്തോള്‍, ചെമ്പുക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നീ ഘടക ക്ഷേത്രങ്ങളിലാണ് പൂരം കൊടിയേറുക. ഘടകക്ഷേത്രങ്ങളില്‍ രണ്ടിടത്ത് രാവിലെയും ആറിടങ്ങളില്‍ വൈകീട്ടുമാണ് കൊടിയേറ്റം. ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലും അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തിലുമാണ് രാവിലെ പൂരം കൊടിയേറി. തിരുവമ്പാടിയില്‍ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരന്‍ സുഷിത്ത് എന്നിവരുടെ നേതൃത്വത്തില്‍ കൊടിമരം ഒരുക്കി ഇന്ന് ഭൂമിപൂജ ഉള്‍പ്പെടെ നടത്തിയ ശേഷമായിരുന്നു കൊടിയേറ്റം.