സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
Jan 25, 2026, 18:14 IST
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾകടലിന് മുകളിൽ ഈർപ്പമുള്ള കിഴക്കൻ കാറ്റ് അനുകൂലമായതോടെയാണ് കേരളത്തിൽ മഴയ്ക്കുള്ള സാധ്യത തെളിഞ്ഞത്.ഞായറാഴ്ച കോഴിക്കോടും കണ്ണൂരും കാസർഗോഡും ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച 14 ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.അതേസമയം, അതിരാവിലെയുള്ള തണുപ്പ് ഇനിയുള്ള ഒന്നോ രണ്ടോ ദിവസങ്ങളിൽ കുറയുമെന്നും അറിയിപ്പിൽ പറയുന്നു