പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം; സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികൾ
Aug 25, 2026, 09:11 IST
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികൾ ഇന്ന് നബിദിനം ആചരിക്കും. മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനമാണ് വിശ്വാസികൾ കൊണ്ടാടുന്നത്.
പ്രവാചക സന്ദേശങ്ങൾ വിളംബരം ചെയ്തുള്ള വിപുലമായ റാലികൾ, അന്നദാനം, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങി വിവിധ പരിപാടികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും.
മധുരപലഹാര വിതരണവും നടക്കും. പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് മൗലീദ് പാരായണവും പ്രാർഥനാസദസുകളും സംഘടിപ്പിക്കും.