ഇന്നത്തെ സ്വർണനിരക്ക്

 

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ പവൻ വില 1,05,960 രൂപയിലെത്തി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,245 രൂപയായി. 18 കാരറ്റ് സ്വർണവിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,885 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വെള്ളിവിലയിലും ഇടിവ് ദൃശ്യമാണ്. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും, പത്ത് ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് ഇന്നത്തെ നിരക്ക്.