ഇരിട്ടി ആറളം ഫാമിൽ കള്ള് ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു
Jan 13, 2026, 16:11 IST
ഇരിട്ടി ആറളം ഫാമിൽ കള്ള് ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു. പാലപ്പുഴ സ്വദേശി വിളക്കോട് കള്ള് ഷാപ്പിലെ ചെത്തുതൊഴിലാളി പഴയിടത്തിൽ (ചാക്കോളി) പ്രകാശൻ ആണ് മരിച്ചത്. ആറളം ഫാം ഒന്നാം ബ്ലോക്കിൽ ചൊവ്വാഴ്ച രാവിലെ തെങ്ങിൽ നിന്ന് കള്ളു ചെത്തുന്നതിനിടെയാണ് അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു