കൈക്കൂലി വാങ്ങി; യുപി സ്വദേശിയായ അസിസ്റ്റൻറ് ലേബർ കമ്മീഷണർ പിടിയിൽ
Nov 22, 2024, 16:08 IST
കൈക്കൂലി വാങ്ങുന്നതിനിടയിൽ അസിസ്റ്റൻറ് ലേബർ കമ്മീഷണർ പിടിയിലായി. ഉത്തർപ്രദേശ് സ്വദേശി അജിത് കുമാറാണ് 20,000 രൂപ കൈകൂലി വാങ്ങുന്നതിനിടെ പിടിയിലായത്.ബിപിസിഎൽ കമ്പനിയിൽ ലേബർ തൊഴിലാളികളെ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് അജിത് കുമാർ കൈക്കൂലി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിൽ വിജിലൻസ് പരിശോധന തുടരുകയാണ്. അജിത് കുമാറിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്