പാലയ്ക്ക് ആകെ അപമാനം: എം.എൽ.എ സ്ഥാനം രാജിവെക്കണമോ എന്ന് മാണി സി കാപ്പൻ തന്നെ തീരുമാനിക്കട്ടെ; ജോസ് കെ. മാണി
Sep 4, 2026, 14:53 IST
ചെക്ക് കേസിൽ പാലാ എം.എൽ.എ മാണി സി. കാപ്പന് കോടതി ശിക്ഷ വിധിച്ചതിൽ പ്രതികരിച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. മാണി സി. കാപ്പന് ശിക്ഷ ലഭിച്ചത് പാലാ നിയോജകമണ്ഡലത്തിന് തന്നെ അപമാനകരമായ സംഭവമാണെന്ന് ജോസ് കെ. മാണി പറഞ്ഞു.
കോടതി ശിക്ഷിച്ച സാഹചര്യത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമോ എന്ന കാര്യത്തിൽ മാണി സി. കാപ്പൻ തന്നെ തീരുമാനമെടുക്കട്ടെയെന്നും പാലായിലെ സ്ഥാനാർഥി കൂടിയായിരുന്ന ജോസ് കെ. മാണി പറഞ്ഞു.
സംഭവത്തിൽ യു.ഡി.എഫ് വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു. വെറുമൊരു കോടതി പരാമർശത്തിന്റെ പേരിൽ മുൻപ് കെ.എം. മാണി രാജിവെച്ച സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു യു.ഡി.എഫിനോടുള്ള ആവശ്യം.