ഉമ്മൻചാണ്ടിയുടെ ശിലാഫലകം മാറ്റിയ സംഭവത്തിൽ ടൂറിസം മന്ത്രി റിപ്പോർട്ട് തേടി
കണ്ണൂരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത് സ്ഥാപിച്ച ശിലാഫല മാറ്റിയെന്ന ആരോപണത്തിൽ റിപ്പോർട്ട് തേടി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് . വിഷയം ടൂറിസം സെക്രട്ടറി പരിശോധിക്കുമെനന്നും മന്ത്രി അറിയിച്ചു.
കണ്ണൂർ ഡിടിപി സിയുടെ കീഴിലുള്ള സീവ്യൂ പാർക്കിൽ മുൻ സർക്കാരിന്റെ കാലത്തെ നവീകരണ പ്രവർത്തനത്തിന്റെ ശിലാഫലകം മാറ്റിവച്ചു എന്ന വാർത്തകൾ ശ്രദ്ധയി പെട്ടിരുന്നുവെന്നും ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകുവാൻ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻസർക്കാരുകളുടെ കാലത്തു നടന്ന വികസനപ്രവർത്തനങ്ങൾ തമസ്‌ക്കരിക്കുന്ന രീതി ഞങ്ങൾ സ്വീകരിക്കാറില്ല എന്നും മന്ത്രി പറഞ്ഞു
പയ്യാമ്പലം ബേബി ബീച്ചിലെ കുട്ടികളുടെ പാർക്കിന്റെ പാത്ത് വേയുടെയും ഉദ്ഘാടന ശിലാ ഫലകത്തെ ചൊല്ലിയാണ് വിവാദം.2022 മാർച്ച് ആറിനാണ് വീണ്ടും നവീകരിച്ച സീവ്യൂ പാർക്കിന്റെ ഉദ്ഘാടനം നടന്നത്. ടൂറിസം മന്ത്രി എന്ന നിലയിൽ മുഹമ്മദ് റിയാസും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.