ടി.പി. കൊലക്കേസ് പ്രതി ടി.കെ. രജീഷിന് 20 ദിവസത്തെ പരോൾ അനുവദിച്ചു

 

ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി ടി.കെ. രജീഷിന് വീണ്ടും പരോൾ അനുവദിച്ചു.20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത് .ടി.പി. കേസിലെ പ്രതികൾക്ക് പരോൾ ഉൾപ്പെടെയുള്ള ജയിൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി ജയിൽ ഡിഐജി പണം വാങ്ങിയെന്ന ഗുരുതര ആരോപണം പുറത്തുവന്നതിൽ പിന്നാലെയാണ് വീണ്ടും പരോൾ അനുവദിച്ചത്.

പ്രതി കൊടി സുനി ഉൾപ്പെടെയുള്ളവർക്ക് പണംവാങ്ങി ജയിലിൽ സൗകര്യങ്ങൾ ഒരുക്കിയെന്നും പരോൾ അനുവദിക്കാൻ പലരിൽനിന്ന് പണം വാങ്ങിയെന്നും കണ്ടെത്തിയതിനെത്തുടർന്ന് ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്റെ പേരിൽ വിജിലൻസ് കേസെടുത്തിരുന്നു. രാഷ്ട്രീയക്കൊലപാതകങ്ങൾ ഉൾപ്പെടെയുള്ളവയിലെ പ്രതികൾക്ക് ജയിലിൽ സൗകര്യങ്ങൾ ചെയ്‌തുകൊടുക്കുന്നതിന് വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽനിന്ന് പണം കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ സർക്കാരിന് വിജിലൻസ് മേധാവി റിപ്പോർട്ട് നൽകും.