മൂന്നാറിൽ ഗതാഗത നിയന്ത്രണം

 

ഇടുക്കി ജില്ലയിൽ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മൂന്നാർ സി.എസ്.ഐ പള്ളിക്ക് സമീപമാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.ഇടുക്കി ജില്ലയിൽ 29, 31, 01 തീയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത നിയന്ത്രണമേർപ്പെടുത്തുന്നതെന്ന് ജില്ലാ കളക്‌ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.

കനത്ത മഴയെ തുടർന്ന് നേരത്തേ ഈ മേഖലയിൽ റോഡിൽ വിള്ളൽ കണ്ടെത്തിയതും കഴിഞ്ഞ ദിവസം ഹെഡ് വർക്‌സ് ഡാമിന് സമീപം മണ്ണിടിച്ചിലുണ്ടായ സാഹചര്യവും കണക്കിലെടുത്താണ് കളക്ട‌റുടെ നിർദേശം. മണ്ണിടിച്ചിലുണ്ടായ ഹെഡ് വർക്‌സ് ഡാമിന് സമീപം ഒരുവരി മാത്രമായി ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്.