ഗതാഗത മന്ത്രി സി.പി. ജോണിന്റെ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു
Aug 18, 2026, 16:54 IST
കടുത്ത പനിയെ തുടർന്ന് ഗതാഗത മന്ത്രി സി.പി. ജോണിന്റെ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു. വ്യാഴാഴ്ച വരെയുളള പരിപാടികളാണ് റദ്ധാക്കിയത്.ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മന്ത്രിക്ക് ഡോക്ടർമാർ സമ്പൂർണ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. മാറ്റിവെച്ച പരിപാടികളുടെ പുതിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.