ശാന്തൻപാറയിൽ സിഎച്ച്ആർ ഭൂമിയിൽ മരം കൊള്ള; അനുമതിയില്ലാതെ 150ലേറെ മരങ്ങൾ മുറിച്ചു കടത്തി

 

ഇടുക്കി ശാന്തൻപാറയിൽ സിഎച്ച്ആർ ഭൂമിയിൽ വൻമരം കൊള്ള. അനുമതിയില്ലാതെ 150ലേറെ മരങ്ങൾ മുറിച്ചു കടത്തി.ഏലം പുനർകൃപ മറവിലാണ് അനുമതിയില്ലാതെ മരങ്ങൾ മുറിച്ചു നീക്കിയത്.

സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ എം ബൊമ്മയ്യൻ, അയ്യപ്പൻ എന്നിവരെ പ്രതികളാക്കി വനം വകുപ്പ് കേസെടുത്തു. പേത്തൊട്ടിയിലെ സി എച്ച് ആര്‍ ഭൂമിയില്‍നിന്നും ചേല, പൂമരം, ചൗക്ക, പ്ലാവ്, ആഞ്ഞിലി തുടങ്ങിയ ഇനത്തിൽ പെട്ട മരങ്ങളാണ് മുറിച്ചു മാറ്റിയത്.മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തോട് ചേർന്നു കിടക്കുന്ന സർവേ നമ്പ 78/1ൽ ഉൾപ്പെടുന്ന ഒന്നര ഏക്കർ ഭൂമിയിൽ നിന്നുമാണ് മരം വെട്ടിയത്.ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് സി എച്ച് ആർ ഭൂമിയിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗത്തുനിന്നും മരങ്ങൾ മുറിച്ചു കടത്തുന്നതെന്ന ആരോപണവും ഉണ്ട്