ഒരേ ലക്ഷ്യവുമായി രണ്ട് പദ്ധതികൾ പ്രഖ്യാപിച്ച് ടി വി അനുപമയും ദിവ്യ എസ്. അയ്യരും

 

തദ്ദേശ സ്വയംഭരണ വകുപ്പിലെ മാലിന്യസംസ്കരണ പദ്ധതികളുമായി ബന്ധപ്പെട്ട് ഐ.എ.എസ് ഉദ്യോഗസ്ഥരായ ടി.വി. അനുപമയും ദിവ്യ എസ്. അയ്യരും തമ്മിൽ ഭിന്നത. വകുപ്പിൽ ഒരേ ആവശ്യത്തിനായി ഇരുവരും രണ്ട് വ്യത്യസ്ത പദ്ധതികൾ പ്രഖ്യാപിച്ചതോടെ തദ്ദേശ സ്ഥാപനങ്ങൾ ഏത് പദ്ധതി നടപ്പിലാക്കുമെന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലാണ്. തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമ 'നിർമലം' എന്ന പേരിലും, പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ 'ഐ.സി. 100 ചലഞ്ച്' എന്ന പേരിലുമാണ് പദ്ധതികൾ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ പറവൂരിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത 'നിർമലം' പദ്ധതിയിൽ തനിക്ക് അർഹമായ പ്രാധാന്യമോ ചുമതലകളോ ഇല്ലെന്ന് കാട്ടി ദിവ്യ എസ്. അയ്യർ തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജിയെ പരാതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർമലം പദ്ധതിയുടെ അതേ ലക്ഷ്യങ്ങളോടെ 'ഐ.സി. 100 ചലഞ്ച്' എന്ന പുതിയ പദ്ധതി ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തിൽ പ്രഖ്യാപിക്കപ്പെട്ടത്.