പാലക്കാട്ട് രണ്ടു കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മാതാവ് കസ്റ്റഡിയിൽ
Sep 30, 2026, 15:23 IST
പാലക്കാട് രണ്ടു സഹോദരങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് നിവേദ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളെ കൊലപ്പെടുത്തിയതാണെന്ന സംശയത്തെത്തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിലാണ് നടപടി. വടകരപ്പതി പഴണിയാർപാളയം സ്വദേശികളായ ജോൺകുമാർ-നിവേദ്യ ദമ്പതികളുടെ മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റിഫർ (3) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 10.30-ഓടെ മേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിലായിരുന്നു സംഭവം. കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ ചലനമറ്റ നിലയിൽ കണ്ടെത്തിയ കുട്ടികളെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. സംഭവത്തിൽ കൊലപാതക സാധ്യതയടക്കം പരിശോധിച്ച് പോലീസ് അമ്മ നിവേദ്യയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.