ചൂടുവെള്ളം ദേഹത്ത് വീണ് ചികിത്സയിലായിരുന്ന രണ്ടുവയസ്സുകാരി മരിച്ചു

 

ചൂടുവെള്ളം ദേഹത്ത് വീണ് പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് അണുബാധയെ തുടർന്ന് മരിച്ചു.കോട്ടപ്പടി മുട്ടത്തുപാറ മേൽഭാഗത്തുവീട്ടിൽ ലിജു-എൽബി ദമ്പതികളുടെ മകൾ ബിൽഗ മറിയം ലിജുവാണ് മരിച്ചത്. രണ്ട് വയസ്സായിരുന്നു.

ഒരാഴ്ച മുമ്പാണ് അപകടമുണ്ടായത്. കുളിമുറിയിൽ കുളിപ്പിക്കുന്നതിനായി വച്ചിരുന്ന ചൂടുവെള്ളം നിറച്ച ബക്കറ്റിൽ അമ്മ മാറിയ സമയത്ത് കുട്ടി പിടിക്കുകയായിരുന്നു. ബക്കറ്റ് മറിഞ്ഞതോടെ ചൂടുവെള്ളം ദേഹത്തേക്ക് വീണ് ഗുരുതരമായി പൊള്ളലേറ്റു.

തുടർന്ന് ചികിത്സയിലായിരുന്ന കുട്ടിക്ക് പിന്നീട് അണുബാധയുണ്ടാകുകയായിരുന്നു. ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്.