യുഡിഎഫ് യോഗം വ്യാഴാഴ്ച; സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ യോഗം
Jul 26, 2026, 10:25 IST
യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ മുന്നണി യോഗം ജൂലൈ 30 വ്യാഴാഴ്ച ചേരും. സർക്കാർ രൂപീകരണത്തിന് ശേഷം മുന്നണി യോഗം ചേരാത്തതിൽ ഘടകകക്ഷികൾ അതൃപ്തി അറിയിച്ചതിനെ തുടർന്നാണ് നടപടി.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയിൽ വെച്ചാണ് യോഗം നടക്കുക. സർക്കാരിന്റെ പുതിയ മദ്യനയമായിരിക്കും യോഗത്തിലെ പ്രധാന അജണ്ട. കൂടാതെ സർക്കാരിന്റെ നൂറുദിന പദ്ധതികളുടെ നടത്തിപ്പും പുരോഗതിയും യോഗം വിലയിരുത്തും.
ബോർഡ്-കോർപ്പറേഷൻ സ്ഥാനവിഭജനം, ഘടകകക്ഷി മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനാനുമതിയിലെ കാലതാമസം തുടങ്ങിയ ഭരണപരമായ വിഷയങ്ങളും ചർച്ചയാകും. പി.എം. ശ്രീ പദ്ധതിയിലെ യുഡിഎഫ് നിലപാടും യോഗത്തിൽ തീരുമാനിക്കും.