മദ്യനയം പരിശോധിക്കാൻ യുഡിഎഫ് ഉപസമിതി; കെ. ശിവദാസൻ നായർ കൺവീനർ

 

സംസ്ഥാനത്തിന്റെ പുതിയ മദ്യനയം ചർച്ച ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ യുഡിഎഫ് ഉപസമിതി രൂപീകരിച്ചു. മുൻ എംഎൽഎ കെ. ശിവദാസൻ നായരാണ് സമിതി കൺവീനർ. പി.ജെ. ജോയ്, ജോയ് എബ്രഹാം, കെ. ജയന്ത് എംഎൽഎ, വിഷ്ണു മോഹൻ എംഎൽഎ, വാക്കനാട് രാധാകൃഷ്ണൻ, സി.എ. അജീർ എന്നിവരാണ് മറ്റ് അംഗങ്ങൾ. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഉപസമിതി പ്രഖ്യാപിച്ചത്.

എക്‌സൈസ് വകുപ്പ് തയ്യാറാക്കിയ മദ്യനയത്തിന്റെ കരട് വിശദമായി പരിശോധിച്ച ശേഷമാകും സമിതി യുഡിഎഫിന് റിപ്പോർട്ട് സമർപ്പിക്കുക. നിയമപരമായ വശങ്ങളും പരിശോധിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മദ്യനയത്തിൽ അന്തിമ തീരുമാനമെടുക്കുക.

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനവും ഉപയോഗവും സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് സമിതിയുടെ പ്രധാന അജണ്ട. ബാർ ലൈസൻസ്, ബാറുകളുടെ പ്രവർത്തനസമയം തുടങ്ങിയ വിഷയങ്ങളും സമിതി പരിശോധിക്കും.