ഉണ്ണി വ്ലോ​ഗറിനെതിരായ ജാതി അധിക്ഷേപം:സംവിധായകനെതിരെ കേസ് 

 
യുട്യൂബർ ഉണ്ണി  വ്ലോ​ഗറിനെതിരെ (ഉണ്ണികൃഷ്ണൻ ടി.എൻ) ജാതിപരമായി അധിക്ഷേപിച്ച കേസിൽ സംവിധായകൻ അനീഷ് അൻവറിനെതിരെ കേസ്. എളമക്കര പൊലീസ് ആണ് കേസെടുത്തത്. അനീഷ് അൻവർ സംവിധാനം ചെയ്ത 'രാസ്ത' എന്ന സിനിമയെ കുറിച്ച്  അഭിപ്രായം പറഞ്ഞതിനെ തുടർന്ന് അനീഷ് അൻവർ ഉണ്ണി വ്ലോഗിനെ ജാതിപരമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് കേസ്. പരാതിയിൽ കോടതിയുടെ ഭാ​ഗത്ത് നിന്ന് അന്വേഷണം നടക്കുന്നുണ്ട്