വാലന്റൈൻസ് ഡേ സ്‌പെഷ്യൽ: 14 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയുമായി സപ്ലൈക്കോ
Feb 11, 2026, 17:58 IST
വാലന്റൈൻസ് ഡേയിൽ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫർ പ്രഖ്യാപിച്ച് സപ്ലൈക്കോ. ഫെബ്രുവരി 14ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര വെറും 14 രൂപയ്ക്ക് ലഭിക്കും.നിലവിൽ വിപണിയിൽ ഒരു കിലോ പഞ്ചസാരയ്ക്ക് 43.50 രൂപയാണ് വില. ഒരു ദിവസത്തേക്ക് മാത്രം പ്രാബല്യത്തിലുള്ള ഈ ഓഫർ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുമെന്നാണ് സപ്ലൈക്കോയുടെ പ്രതീക്ഷ.