വലിയങ്ങാടി കെട്ടിടദുരന്തം: അന്വേഷണം പ്രഖ്യാപിച്ച് മേയർ; മരിച്ചവരുടെ ആശ്രിതർക്ക് ജോലി നൽകാൻ നീക്കം
Feb 26, 2026, 14:24 IST
കോഴിക്കോട് വലിയങ്ങാടിയിൽ 60 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുണ്ടായ അപകടത്തിൽ നാലുപേർ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് നഗരസഭ. ഉദ്യോഗസ്ഥരുടെ ഭാഗത്ത് കെട്ടിടത്തിന്റെ ദൗർബല്യം പരിശോധിക്കുന്നതിൽ വീഴ്ച ഉണ്ടായോയെന്ന് അന്വേഷിക്കുമെന്ന് കോഴിക്കോട് മേയർ ഒ. സദാശിവൻ അറിയിച്ചു.
തിങ്കളാഴ്ചയാണ് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് നാലുപേർ മരിച്ചത്. കെട്ടിടത്തിന് സമീപം വിശ്രമിക്കുകയായിരുന്ന ചുമട്ടുതൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.കിണാശ്ശേരി സ്വദേശികളായ അഷ്‌റഫ്, ജബ്ബാർ, അത്തോളി സ്വദേശി ബഷീർ, തിരുവങ്ങൂർ സ്വദേശി വിനോദ് എന്നിവരാണ് മരിച്ചത്.രണ്ടുപേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.